നിയന്ത്രണം വിട്ട ലോറി മതിലില്‍ ഇടിച്ചു മറിഞ്ഞു

Friday 10 October 2014 9:27 pm IST

കായംകുളത്ത് നിയന്ത്രണം വിട്ട ലോറി മതില്‍ ഇടിച്ചശേഷം മറിഞ്ഞപ്പോള്‍

കായംകുളം: നിയന്ത്രണം വിട്ട ലോറി മതില്‍ ഇടിച്ചശേഷം മറിഞ്ഞു.ക്ലീനറും ഡ്രൈവറും അത്ഭുതകരമായി രക്ഷപെട്ടു. ദേശിയ പാതയില്‍ കല്ലുംമൂടിന് സമീപം വെള്ളിയാഴ്ച രാവിലെ 5.30 നാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാതളനാരങ്ങ കയറ്റിപ്പോകുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ പ്രകാശം കണ്ണിലടിച്ചതിനെ തുടര്‍ന്ന് വണ്ടി നിയന്ത്രണം വിടുകയായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇവിടെ മൂന്നോളം ചരക്ക് കയറ്റിയ ലോറികളാണ് മറിഞ്ഞിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.