സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം 18 മുതല്‍

Friday 10 October 2014 10:09 pm IST

പാലാ: കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യാ പബ്ലിക് സ്‌കൂളില്‍ 18 മുതല്‍ 25 വരെ നടക്കും. 23ന് വൈകിട്ട് 3ന് മന്ത്രി കെ.എം. മാണി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.ജെ. ജോസഫ് മുഖ്യാതിഥിയായിരിക്കും. ജനറല്‍ കണ്‍വീനര്‍ സുജ കെ. ജോര്‍ജ്ജ് സ്വാഗതവും ലേബര്‍ ഇന്ത്യാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങര അനുഗ്രഹ പ്രഭാഷണവും നടത്തും. നാലു വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടക്കുക. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ജോര്‍ജ്ജ് കുളങ്ങര, ബെന്നി ജോര്‍ജ്ജ്, ബിനു ജോസഫ്, ശ്രീജിത് കെ.കെ. എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.