മുണ്ടക്കയം; പാതി തകര്‍ന്ന വീടിനു മുകളില്‍ വീണ്ടും തിട്ടയിടിഞ്ഞ് വീണു വീട് പൂര്‍ണമായി തകര്‍ന്നു.കൊക്കയാര്‍ മുക്കുളം ടോപ്പില്‍ മൂഴിപ്ലാക്കല്‍ വല്‍സമ്മ തോമസ്സിന്റെ വീടിനു മുകളില്‍ പിന്‍വശത്തെ മണ്‍തിട്ടയിടിഞ്ഞാണ് വീട് പൂര്‍ണമായി തകര്‍ന്നത്. വ്യാഴാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം.കഴിഞ്ഞ ആഗസ്റ്റ് 23ന് കനത്ത മഴയില്‍ വീടിന്റെ പിന്‍വശത്തുണ്ടായിരുന്ന മണ്‍തിട്ടയും പാറയുംവീടിന്റെ രണ്ടുമുറികള്‍ തകര്‍ത്ത ഒഴുകുകയായിരുന്നു.
ഇതിന് സഹായ ധനം ലഭിക്കുന്നതിനായി റവന്യു വകുപ്പിന് അപേക്ഷനല്‍കി കാത്തിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ബാക്കിയുണ്ടായിരുന്ന മണ്തിട്ടകൂടി മഴയില്‍ തകര്‍ന്നു വീണത്. ഇതോടെ വീടിന്റെ മുറികള്‍ക്കിടയിലൂടെ ഒഴുകി വീട് പൂര്‍ണമായി തകര്‍ന്നു. ഈ സമയം വീടിനുളളില്‍ വീട്ടുകാര്‍ എല്ലാവരും ഉണ്ടായിരുന്നു. തിട്ട തകര്‍ന്ന് ഒഴുകുന്ന ഭീമാകാരമായ ശബ്ദം കേട്ട് ഇവര്‍ ഓടിമാറിയതിനാല്‍ വന്‍ദുരന്തമാണ് വഴിമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: