ചങ്ങനാശ്ശേരി: എ.കെ.എം. സീനിയര്‍ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനാചരണം നടത്തി. “കുമാരികളുടെ ശാക്തീകരണം-അക്രമത്തിന്റെ പരമ്പര അവസാനിപ്പിക്കുക” എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ദിനാചരണം സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. എമിലി തെക്കേത്തെരുവില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തി. പ്രമുഖ കൗണ്‍സിലര്‍ ശ്രീമതി മേഴ്സി വര്‍ഗീസ് കുട്ടികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെപ്പറ്റിയും, വനിതാകമ്മീഷന്, ചൈല്‍ഡ് ലൈന്‍ പോലെയുള്ള കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളെക്കുറിച്ചും അവയുടെ സേവനങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. സ്കൂള്‍ ലീഡര്‍ അമല ട്രീസാ മാര്ട്ടിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സനീഷ് വി.എസ്, ജൂലി ജെയിംസ്, ടിറ്റോ വര്‍ഗീസ്, ജസ്റ്റിന് കെ. അലക്സ്, സോളി മാത്യു, സിമി സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: