മുണ്ടക്കയം: ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച് സി.എം.എസ് എല്‍പി സ്ക്കുളില് നടന്ന വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ക്ക് പുത്തന്‍ അറിവേകി.1874 ഒക്ടോബര്‍ 9ന് യൂണിവേഴ്സല്‍ യൂണിയന് നിലവില്‍ വന്നതിന്റെ സ്മരാണാര്‍ത്ഥം ആചരിക്കപ്പെടുന്ന അന്തര്‍ദേശീയ തപാല്‍ ദിനത്തിന്റെയും ഭാഗമായിട്ട് സി.എം.എസ് എല്‍.പി സ്ക്കൂളില്‍ സ്റ്റാമ്പ് പ്രദര്‍ശനം,തപാല്‍ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ അനാവരണം ചെയ്യുന്ന പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടത്തിയത്.പരിപാടികള്‍ പോസ്റ്റ് മിസ്ട്രസ് കെ.ആര്.തക്നമ്മ ഉദ്ഘാടനം ചെയ്തു..
തപാല്‍ ജീവനക്കാരായ കെ.ശശീധരന്,ഇ.കെ.അശോകന്,പി.വി.ലീലാമ്മ,കെ.ശ്രീദേവിമേഴ്സി സെബാസ്റ്റ്യന്‍,കെ.വി.ശ്യാമള,രാഖി എന്നിവരെ കുട്ടികള്‍ ആദരിച്ചു.തപാല്‍ ദിന ആശംസസന്ദേശം അറിയിച്ചുകുട്ടികള്‍ കത്തയക്കുന്നതിന്റെ ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹ തോമസ് നിര്‍വഹിച്ചു.തപാല്‍ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികള്‍ക്കും പോസ്റ്റല്‍ ബാങ്ക് അക്കൗണ്ട് സൗകര്യവും ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: