തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് കെ ആര് മീരയ്ക്ക്. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ലളിതാംബിക സാഹിത്യ പുരസ്കാരം ,ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയും കെ ആര് മീരയെ തേടിയെത്തിയിട്ടുണ്ട്.
കൊല്ലം ശാസ്താംകോട്ടയില്‍ ജനിച്ച കെ.ആര് മീര ദീര്‍ഘകാലം മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകയും മുഴുവന്‍സമയ എഴുത്തുകാരിയുമാണ്. 2009ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരം മീരയ്ക്കായിരുന്നു ലഭിച്ചത്.
ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, മീരാസാധു, നേത്രോന്മീലനം എന്നിവ മറ്റു പ്രധാന കൃതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: