ഒരു നദിയില്‍ ചാടി ചീങ്കണ്ണിയെ പിടിക്കാന്‍ മേല്‍ക്കിടയിലുള്ള ഒരുവന് ആജ്ഞാപിച്ചാല്‍ ആദ്യം അതു ചെയ്യണം; പിന്നെയാവാം അയാളുമായി യുക്തിവിചാരം ചെയ്യുക. ആജ്ഞ തെറ്റായാല്‍പ്പോലും, ഒന്നാമത് അതനുസരിക്കുക; പിന്നെ എതിര്‍ക്കുക. മതവിഭാഗക്കാരുടെ പിഴ, വിശേഷിച്ചും ബംഗാളില്‍, ഇതാണ്, ഒരുവന്നു ഭിന്നാഭിപ്രായമുണ്ടായാല്‍ ഉടനടി അയാള്‍ ഒരു മതവിഭാഗം ഉണ്ടാക്കുകയായി; അയാള്‍ക്ക് അടങ്ങിയിരിക്കാന്‍ ക്ഷമയില്ല. നിങ്ങളുടെ സംഘത്തെക്കുറിച്ച് അഗാധമായ ബഹുമാനം നിങ്ങള്‍ക്കു വേണം. അനുസരണക്കേടിന് ഇവിടെ ഇടമില്ല. അനുസരണക്കേടു നിര്‍ദ്ദയം ഞെരിച്ചുകളയണം. അനുസരണയില്ലാത്ത അംഗങ്ങള്‍ ഇവിടെയരുത്; അവരെ വെളിയിലാക്കുക. കൈനിലയ്ക്കുള്ളില്‍ ചതിയന്മാരും ഇരുന്നുകൂടാ. കാറ്റുപോലെ താന്തോന്നികളും ഈ ചെടിയെയും പട്ടിയേയുംപോലെ ചൊല്‍പ്പടിക്കു നില്ക്കുന്നവരുമായിത്തീരണം നിങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: