ന്യൂദല്‍ഹി: പെണ്‍ഭ്രൂണഹത്യ ലജ്ജാകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ ഇന്നലെ ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നമ്മുടെ പെണ്മക്കളുടെ നേട്ടങ്ങളാണ് ഈ ദിനത്തില്‍ നമ്മള് ആഘോഷിക്കുന്നത്. ക്ലാസ് മുറിയിലോ, കായിക മേഖലയിലോ മാത്രമല്ല, എല്ലായിടത്തും അവര്‍ ശോഭിക്കണം, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പെണ്‍ഭ്രൂണഹത്യ ലജ്ജാകരമാണ്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും സമൂഹത്തില്‍ നിന്നും ഈ സമ്പ്രദായം പാടേ തുടച്ചു നീക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പെണ്‍കുട്ടികള്‍ക്ക് സമത്വം എന്ന അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഇന്നു തന്നെ എല്ലാവരും പ്രതിജ്ഞ ചെയ്യണം. സ്ത്രീ-പുരുഷന് എന്ന വിവേചനത്തിന്റെ പേരില്‍ ഒരു ചോദ്യം ഉയര്‍ന്നുവരാന്‍ ഇടനല്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: