പശ്ചിമഘട്ട സംരക്ഷണ സംഗമം നവംബര്‍ ഒന്നിന്

Saturday 11 October 2014 8:32 pm IST

കോട്ടയം: പശ്ചിമഘട്ട സംരക്ഷണ സംഗമം നവംബര്‍ ഒന്നിന് കോട്ടയത്ത് നടക്കും. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമരസംഘടനകളുടെ നേതൃത്വത്തിലുള്ള സമര പ്രഖ്യാപന കണ്‍വന്‍ഷനും പ്രകടനവും പൊതുസമ്മേളനവും ഇതോടൊപ്പം നടക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുനക്കര അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് കണ്‍വന്‍ഷന്‍ ഡോ. വി.എസ്. വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് നടക്കുന്ന കണ്‍വന്‍ഷന്‍ മുന്‍ എംപി പി.ടി. തോമസ് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. തോമസ് കെ. ഉമ്മന്‍, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, സുഗതകുമാരി, ളാഹ ഗോപാലന്‍, സി.കെ. ജാനു, അഡ്വ. പി.എ. പൗരന്‍, പി.ജെ. ജയിംസ് തുടങ്ങിയവര്‍ പങ്കെടുക്കും. പശ്ചിമഘട്ട പരിസ്ഥിതിയെ ചൂഷണം ചെയ്ത് നിര്‍മ്മിക്കുന്ന കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും ജോണ്‍ പെരുവന്താനം പറഞ്ഞു. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ. ഗുപ്തന്‍, ഖജാന്‍ജി ബിജു വി. ജേക്കബ്, എം.കെ. ദാസന്‍, സുനിത ഏകലവ്യന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.