തൊടുപുഴ: ഹിന്ദു ഇക്കണോമിക് ഫോറം രണ്ടാമത് സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴ ഒളമറ്റം മാടപ്പറമ്പില്‍ റിവര്ബാങ്ക്സ് റിസോര്‍ട്ടില്‍ നടക്കും.
രാവിലെ 10ന് പ്രതിനിധി സമ്മേളനം എച്ച്ഇഎഫ് സ്റ്റേറ്റ് പ്രസിഡന്റ് എം.ഡി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 21 ചാപ്റ്ററുകളില്‍ നിന്നും ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ ബിസിനസ് സംരംഭങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് ബി ടു ബി മീറ്റ്.
വൈകിട്ട് നാലുമണിക്ക് പൊതുസമ്മേളനം വേള്‍ഡ് ഹിന്ദു ഇക്കണോമിക് ഫോറം അദ്ധ്യക്ഷന്‍ സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.ഡി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലാ സാരഥി പി.ആര്. കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: