തുറവൂരില്‍ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

Saturday 11 October 2014 8:58 pm IST

ചേര്‍ത്തല: തുറവൂര്‍ മേഖലയില്‍ രണ്ടിടങ്ങളില്‍ നടത്തിയ തിരച്ചിലില്‍ മൂന്നുപേരെ കഞ്ചാവുമായി പിടികൂടി. കോടംതുരുത്ത് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശ്രീവിലാസത്തില്‍ ശ്രീദേവ് (19), രണ്ടാം വാര്‍ഡില്‍ ആറാട്ടുകുളം ജോബ് (18), കോടോത്തുപറമ്പില്‍ ശ്യാംകുമാര്‍ (19) എന്നിവരെയാണ് കുത്തിയതോട് പോലീസ് പിടികൂടിയത്. ശ്രീദേവിനെ ചമ്മനാട് ഹൈസ്‌കൂളിന് സമീപത്തു നിന്നും, മറ്റു രണ്ടുപേര്‍ തുറവൂര്‍ എന്‍സിസി കവലക്ക് പടിഞ്ഞാറു വശം കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയിലുമാണ് പോലീസ് പിടിയിലായത്. 200 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവുള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് കുത്തിയതോട് എസ്‌ഐ: ബിജു വി.നായര്‍ പറഞ്ഞു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.