സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ജനരോഷമുയരുന്നു

Saturday 11 October 2014 9:35 pm IST

മുണ്ടക്കയം: സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ജനരോഷമുയരുന്നു. പെരുവന്താനം പഞ്ചായത്തിലെ റ്റിആര്‍ ആന്‍ഡ് റ്റി തോട്ടത്തിലേക്ക് ബസുകള്‍ സര്‍വ്വീസ് നടത്താത്തത് ജനങ്ങളെ വലയ്ക്കുന്നു. മുണ്ടക്കയത്തു നിന്നും 15 കിലോമീറ്റര്‍ ദൂരമുള്ള വള്ളിയാങ്കാവിലെത്തണമെങ്കില്‍ ഏറെ പണിപ്പെടണം. റോഡ് തകര്‍ന്നതോടെ കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ വേണം യാത്ര ചെയ്യാന്‍. കേരളത്തിലെ പ്രസിദ്ധമായ വള്ളിയാങ്കാവ് ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. റ്റിആര്‍ ആന്‍ഡ് റ്റി കമ്പനിയില്‍ ജോലിയെടുക്കുന്ന ആയിരത്തിലധികം തൊഴിലാളി കുടുംബങ്ങളും സമീപ പ്രദേശമായ വള്ളിയാങ്കാവ്, കൊമ്പുകുത്തി, മതമ്പ, വെള്ളാനി, കടമാങ്കുളം, ആനക്കുളം, ഈഡികെ എന്നീ മേഖലയിലെ ആയിരത്തോളം കുടുംബങ്ങളും ഇവരുടെ കുട്ടികള്‍ക്കും മുണ്ടക്കയത്തെത്താന്‍ ഏക ആശ്രയം ഈ റോഡാണ്. റോഡ് തകര്‍ന്നതിനാല്‍ കഴിഞ്ഞ കുറെ നാളുകളായി ബസുകള്‍ പൂര്‍ണ്ണമായും സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.അതോടെ തൊഴിലാളികളുടെ കുട്ടികളും മറ്റ് യാത്രികരും ഓട്ടോറിക്ഷ പോലുള്ള ടാക്‌സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.ദിവസം 30 രൂപ മുതല്‍ 50 രൂപ വരെ വേണ്ടിവരും കുട്ടികള്‍ക്ക് മുണ്ടക്കയത്തെത്തി പഠിക്കണമെങ്കില്‍. വള്ളിയാങ്കാവ് മേഖലയിലേക്ക് ദിവസം മൂന്ന് തവണ മാത്രമാണ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. മുണ്ടക്കയത്തുനിന്നും ഈമേഖലയിലേക്കുളള യാത്രക്കാര്‍ ഇവിടെയെത്തുന്നതിനായി 300 രൂപ ഓട്ടോറിക്ഷ കൂലി നല്‍ക്കേണ്ട ഗതികേടിലാണ്.തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയായതിനാല്‍ ഇത്രയും രൂപ ദിവസവും മുടക്കി കുട്ടികളെ പഠിപ്പിക്കുകയെന്നത് അസാധ്യമായിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ തൊഴിലാളികളുടെ മക്കള്‍ക്ക് പഠിപ്പ് നിക്ഷേധിക്കപ്പെടുന്ന അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.