സഹകാര്‍ ഭാരതി സംസ്ഥാന പഠന ശിബിരം ആരംഭിച്ചു

Saturday 11 October 2014 10:03 pm IST

പാലക്കാട്: സഹകാര്‍ ഭാരതി ദ്വിദിന സംസ്ഥാന പഠന ശിബിരം പാലക്കാട്ട് തുടങ്ങി. വടക്കന്തറ ശ്രീദേവി ദുര്‍ഗ കല്യാണ മണ്ഡപത്തില്‍ ദേശീയ ഉപാദ്ധ്യക്ഷനും നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ഫെഡറേഷന്‍ ചെയര്‍മാനുമായ സുഭാഷ് മാംഡ്‌ഗേ ഉദ്ഘാടനം ചെയ്തു. സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന്‍ അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍. മോഹന്‍കുമാര്‍, ബിജെപി ദേശീയസമിതി അംഗം എന്‍. ശിവരാജന്‍, സഹകാര്‍ഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ യു. കൈലാസ് മണി, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍, കെ.പി. ഹരിഹരനുണ്ണി, ആര്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാര്യകര്‍ത്താവ് എന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം.രാധാകൃഷ്ണനും, നവ സാമ്പത്തിക ക്രമവും സഹകരണ പ്രസ്ഥാനവും വിഷയത്തില്‍ സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ. കരുണാകരന്‍, സഹകരണ പ്രസ്ഥാനം, ചരിത്രവും വികാസവും സംസ്ഥാന വൈസ് പ്രസിഡന്റ് യു. കൈലാസമണി, സംഘടന എന്ന വിഷയത്തില്‍ കെ.പി. ഹരിഹരനുണ്ണി, അക്ഷയശ്രീ പ്രവര്‍ത്തനത്തില്‍ വി.ശ്രീകണ്ഠന്‍ എന്നിവര്‍ ക്ലാസുകളെടുത്തു. വിവിധ സത്രങ്ങളില്‍ കെ. ഗോവിന്ദന്‍, ഗണപതി കോട്ടക്കനി, വിജയന്‍, എ. വാസുദേവന്‍, കെ.ആര്‍. ദിവാകരന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു.  ശിബിരം ഇന്ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.