സുള്ള്യ (മംഗലാപുരം): കേന്ദ്ര റയില്‍വേ മന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ അമ്മ മണ്ടെക്കോല്‍ ദേവറഗുണ്ടെ കമല (93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ദേവറഗുണ്ടെ വെങ്കപ്പ ഗൗഡ.
ഇന്നലെ പുലര്‍ച്ചെ 2.45ന് മണ്ടെക്കോലിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. കമലയുടെ പുത്രിയും സദാനന്ദ ഗൗഡയുടെ ഇളയ സഹോദരിയുമായിരുന്ന സാവിത്രി ശിവറാം കഴിഞ്ഞ ചൊവ്വാഴ്ച അന്തരിച്ചിരുന്നു. മറ്റുമക്കള്‍: രത്നാവതി, ഡി.വി.ശിവരാമ (റിട്ട. അഡീഷനല്‍ കമ്മീഷണര്‍, കൊമേഴ്സ്യല്‍ ടാക്സ്), ഡി.വി. ഭാസ്കര, ഡി.വി.സുരേഷ് (റയില്‍വേ സ്റ്റേഷന് മാസ്റ്റര്‍, നന്ദികൂര്‍), പരേതയായ സാവിത്രി ശിവറാം. മരുമക്കള്‍: സുനന്ദ, ഡാറ്റി സദാനന്ദഗൗഡ, എച്ച്.ഡി.ശിവറാം, വീണ, ചേതന, പരേതനായ പത്മനാഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: