പിലാത്തറ: കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പട്ടികജാതി സംവരണ രീതി സ്വകാര്യ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തണമെന്ന് ഉത്തര കേരള മലയന്‍ സമുദായോദ്ധാരണ സംഘം അമ്പതാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പിലാത്തറ സംഗം ഓഡിറ്റോറിയത്തില്‍ നടന്ന നയരൂപവത്ക്കരണ സമിതി യോഗാനന്തരം ജനറല്‍ സെക്രട്ടറി എം.കൃഷ്ണന് പണിക്കര്‍ പുത്തിലോട്ട് പ്രമേയം അവതരിപ്പിച്ചു. തെയ്യം കോലധികാരികളുടെ പെന്ഷന് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും അമ്പതു വയസ്സ് കഴിഞ്ഞ മലയന്‍ സമുദായത്തിലെ നാടന്‍ പേറ്റിച്ചിമാര്ക്ക് പെന്ഷന് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന കോലധാരികളുടെ പെന്ഷന് അപേക്ഷ പരിഗണിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.പി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. മഹിളാ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് എം.പി. സതി അധ്യക്ഷയായി. മലയന്‍ സമുദായത്തിലെ സൂതിക കര്‍മ്മം നടത്തിയ നാടന്‍ പേറ്റിച്ചിമാര്ക്ക് ജെപിഎച്ച്എന്‍ പരിശീലനത്തില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: