പയ്യന്നൂര്‍: ഉത്തര കേരള മലയന്‍ സമുദായോദ്ധാരണ സംഘം അമ്പതാം സംസ്ഥാന സമ്മേളനം പിലാത്തറയില്‍ തുടങ്ങി. സംഗം ഓഡിറ്റോറിയത്തിലെ കെ.പി.സി പണിക്കര്‍ നഗറില്‍ ഡോ.പി.പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.പി.കൃഷ്ണന് അധ്യക്ഷത വഹിച്ചു. കൃഷ്ണന് എളാട്ട് രക്തസാക്ഷി അനുശോചന പ്രമേയം വായിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മനോഹരന് പണിക്കര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്ന വിഷയത്തില്‍ വത്സന് പിലിക്കോട് പ്രഭാഷണം നടത്തി. തിരുവങ്കര സഭ സംസ്ഥാന പ്രസിഡന്റ് നാരായണ ഘോഷ്, സമുദായോദ്ധാവണ സംഘം സംസ്ഥാന ഉപാധ്യക്ഷന്മാരായ വേണു പെരുമലയന്, പവിത്രന് പള്ളിക്കുന്നോന്, മഹിളാ പ്രസിഡന്റ് എം.പി.സതി, സെക്രട്ടറി നാരായണി രൈരു, സുധാമന് മുളിയാര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി.കൃഷ്ണന് സ്വാഗതവും രാജന് പണിക്കര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രൂപവത്ക്കരണ കമ്മറ്റി, മഹിളാ -യുവജന കമ്മറ്റികള്‍ എന്നിവ ചേര്‍ന്നു. അമ്പതു വനിതകള്‍ അണിനിരന്ന തിരുവാതിര, നാട്ടറിവ് പാട്ടുകള്‍, നാടകം എന്നിവയുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചിന് സാംസ്ക്കാരിക സമ്മേളനം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ്എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.ആദരം അനുമോദന സദസ്സ് എന്നിവ നടക്കും. 6.30ന് കലാസന്ധ്യയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: