കൊച്ചി: കൊച്ചി ലുലൂ ഷോപ്പിംഗ് മാളിന്റെ രണ്ടാം നിലയില്‍ നിന്നു താഴെ വീണ് കൈക്കുഞ്ഞ് മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മുസ്തഫയുടെ ഒരു വയസും മൂന്നു മാസവും പ്രായമുള്ള സ്വയ ഫാത്തിമയാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. രണ്ടാം നിലയില്‍ നിന്ന് എസ്കലേറ്ററില്‍ താഴേക്കു വരുന്ന വഴി കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്നു വഴുതി താഴെ വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: