ഷാങ്ഹായ്: ഷാങ്ഹായ് ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡറര്‍ക്ക് കിരീടം. ഫൈനലില്‍ ഫ്രഞ്ച് താരം ഗില്‍സ് സിമ്മല്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് ഫെഡററുടെ കിരീട നേട്ടം. സ്കോര്‍: 7-6, 7-6.
സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയായിരുന്നു ഫെഡററുടെ ഫൈനല്‍ പ്രവേശനം. ടുണീഷ്യയുടെ മലേക് ജസീരിയെ പരാജയപ്പെടുത്തിയാണ് സിമണ്‍ ഫൈനലില്‍ പ്രവേശിച്ചത്.
നിലവില്‍ നദാലിനെ പിന്തള്ളി റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് ഫെഡറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: