വീട് പൂര്‍ണമായും കത്തി നശിച്ചു

Sunday 12 October 2014 9:18 pm IST

അമ്പലപ്പുഴ: തീപ്പിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കാക്കാഴം കന്നിട്ടച്ചിറ ഹരിദാസിന്റെ വീടിനാണ് തീപ്പിടിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയമാണ് തീപിടിച്ചത്. അടുത്ത വീട്ടില്‍ അയല്‍ക്കൂട്ടം നടത്തിയവര്‍ വീട്ടില്‍ നിന്ന് പുകയുയരുന്നത് കണ്ട് ഓടിയെത്തി നാട്ടുകാരുമൊത്ത് തീ അണക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പാത്രങ്ങള്‍, വൈദ്യുത ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.