ഭക്ഷണം കഴിക്കാതെ ഉപവാസം അനുഷ്ഠിക്കുന്നത് ശരീരത്തില്‍നിന്നും ഊര്‍ജ്ജം ചോര്‍ത്തിക്കളയുന്നു. ധാര്‍മ്മിക പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നത് മനസ്സിന്റെ വിശ്രമത്തിന് വിഘാതമാകുന്നു. ഞാന്‍ ഉപവസിക്കാന്‍ ആവശ്യപ്പെടുന്നത് വാക്കുകളുടെ കാര്യത്തിലാണ്. മൗനം പാലിക്കൂ. ഏറ്റവും ശക്തിമത്തായ ഭാഷയിലാണ് നിങ്ങള്‍ സംസാരിക്കുന്നത്. നീ സംസാരിക്കുന്ന ഒരേഒരു വാക്ക് മതി, ഒരുകൂട്ടം ചിന്തകളിലേയ്ക്ക് നിന്നെ നയിക്കാന്‍. അധികം വാക്കുകള്‍, അധികം ചിന്തകളിലേയ്ക്ക് നിന്നെ നയിക്കുന്നു. ഇത് കുഴപ്പങ്ങള്‍ക്കും അസ്വസ്ഥതയ്ക്കും ആത്മീയവും, മാനസികവും ശാരീരികവുമായ ക്ഷീണത്തിനും ഇട വരുത്തുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു ശാരീരിക പ്രവൃത്തിയെക്കാള്‍, സംസാരം, വേദനയ്ക്കും സമ്മര്‍ദ്ദത്തിനും കാരണമാകും. പരിശുദ്ധമായ മനസ്സില്‍ ചിന്തകളില്ല. പരിശുദ്ധമായ ഹൃദയത്തിന് സ്നേഹം മാത്രമേ അറിയൂ. ഏറ്റവും പരിശുദ്ധമായ ഭാഷ നിശ്ശബ്ദതയുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: