അഞ്ജുവിനും ടോമിനുമടക്കം നാല് പേര്‍ക്ക് ജി വി രാജ

Monday 13 October 2014 2:13 pm IST

തിരുവനന്തപുരം: ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജിനും വോളിബോള്‍ താരം ടോം ജോസഫിനുമടക്കം നാല് പോര്‍ക്ക് ജി.വി.രാജ പുരസ്‌ക്കാരം. പത്താം തവണയാണ് ജിവി രാജ അവാര്‍ഡിന് വേണ്ടി ടോം ജോസഫിനെ പരിഗണിക്കുന്നത്. അര്‍ജ്ജുന ലഭിച്ചതിന് പിന്നാലെയാണ് ജിവി രാജ അവാര്‍ഡും ടോമിന് ലഭിക്കുന്നത്. ദക്ഷിണ കൊറിയയില്‍ അടുത്തിടെ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഒ.പി ജെയ്ഷ, ജിബിന്‍ തോമസ് എന്നിവര്‍ക്കും അവാര്‍ഡ് ലഭിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച പരിശീലകയ്ക്കുള്ള അവാര്‍ഡിന് പി.ടി.ഉഷ അര്‍ഹയായി. മികച്ച കായിക അദ്ധ്യാപകനുള്ള അവാര്‍ഡ് കോളേജ് വിഭാഗത്തില്‍ കോതമംഗലത്തെ ബാബു പി.ടിയും സ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂരിലെ എന്‍.എസ്.സിജിനും ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാനുവല്‍ ഫെഡറികിന് ലഭിക്കും. മികച്ച കായിക ലേഖകനുള്ള പുരസ്‌കാരം ദീപിക ദിനപത്രത്തിലെ തോമസ് വര്‍ഗീസിന് ലഭിക്കും. ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരി അര്‍ഹനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.