കോട്ടയം: ഡോ. ഗുരുഗോപിനാഥിന്റെ 27-ാമത് ചരമവാര്‍ഷികം ആചരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട തീര്‍ത്ഥപാദ മണ്ഡപത്തില്‍ നടന്ന ചടങ്ങ് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി ഡോ. ആര്. രാമചന്ദ്രന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സി.ജി രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. ഡോ. എം.ജി ശശിഭൂഷണ്‍, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ലേഖ തങ്കച്ചി, പ്രൊഫ.കെ. ശിവാനന്ദന് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തങ്കമണി ഗോപിനാഥ്, ഗുരു കോട്ടയം ചെല്ലപ്പന്, ഗുരു ചന്ദ്രശേഖരന്, പ്രൊഫ. ശങ്കരന്‍കുട്ടി, പ്രൊഫ. സുഭദ്രാമ്മ എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു. തുടര്‍ന്ന് തരംഗ് നൃത്തവിദ്യാലയം അവതരിപ്പിച്ച കേരള നടനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: