കല്‍പ്പറ്റ: സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന വിധത്തില്‍ ബിജെപിയിലേക്കുള്ള നവാഗതരുടെ കടന്നുവരവ് വയനാട്ടിലും ബിജെപി രാഷ്ട്രീയത്തിന് കരുത്തുപകരുന്നു.
ഇടത്-വലത് മുന്നണികളുടെ ന്യൂനപക്ഷപ്രീണന നയങ്ങളും ഭൂരിപക്ഷത്തോട് തുടരുന്ന അവഗണനയും കണ്ടുമടുത്ത ജനങ്ങളാണ് ബിജെപിയില്‍ എത്തുന്നവരില്‍ ഏറെയും. ജില്ലയില്‍ ഇരുമുന്നണികളിലും സംഘടന-പാര്‍ലമെന്ററി രംഗങ്ങളില്‍ ഭൂരിപക്ഷ വിഭാഗങ്ങളെ അവഗണിക്കുന്നതില്‍ മത്സരിക്കുകയാണ്. 17ന് നാല് മണിക്ക് ബത്തേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് നവാഗതരെ സ്വീകരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും മറ്റ് സംസ്ഥാന-ജില്ലാ നേതാക്കളും സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: