കൂത്തുപറമ്പ് വെടിവയ്പ് കേസ് പുനരന്വേഷിക്കില്ല - മുഖ്യമന്ത്രി

Saturday 8 October 2011 2:32 pm IST

തൃശൂര്‍: കൂത്തുപറമ്പ് വെടിവയ്പിനെ കുറിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. പി.രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ വ്യക്തമാക്കി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് കൂത്തുപറമ്പ് വെടിവയ്പ്പ് കേസ് അന്വേഷിച്ചത്. ഏത് സാഹചര്യത്തിലാണ് ഈ കേസ് പുനരന്വേഷിക്കണമെന്ന് സി.പി.എം പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുമയി ഈ കേസിന് ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.