തിരുവനന്തപുരം: ഹിന്ദുഐക്യവേദി സ്ഥാപകാധ്യക്ഷന്‍ സ്വാമി സത്യാനന്ദസരസ്വതിയുടെ 79-ാമത് ജയന്തി ദിനമായ ഈമാസം 16ന് ഹിന്ദുഐക്യവേദി സദ്ഭാവനാ ദിനമായി ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് 74 താലൂക്ക് കേന്ദ്രങ്ങളില്‍ സദ്ഭാവനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഹിന്ദുഐക്യവേദിയുടെ എല്ലാ യൂണിറ്റുകളിലും പുഷ്പാര്‍ച്ചന നടത്തും. സമ്മേളനങ്ങളില്‍ വിവിധ സാമുദായിക നേതാക്കള്‍ സംസാരിക്കും. വൈക്കം സത്യഗ്രഹത്തിന്റെ നവതിയും ശ്രീനാരായണ ഗുരുദേവന്റെ വിശിഷ്ട രചനയായ ദൈവദശകത്തിന്റെ ശതാബ്ദിയും ആഘോഷിക്കുന്ന അവസരത്തില്‍ സമാഗതമായ സത്യാനന്ദസരസ്വതി ജയന്തി ദിനത്തില്‍ സമഗ്രമായ സാമൂഹ്യ നവോത്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വിവിധ കാര്യപരിപാടികള്‍ക്കും അന്ന് തുടക്കം കുറിക്കും. രാഷ്ട്രീയവത്കരിച്ച് വികൃതമാക്കപ്പെട്ട സാമൂഹ്യ നവോത്ഥാന ചരിത്രത്തിന്റെ പുനരാഖ്യാനത്തിന് വഴി തുറക്കുന്ന പദ്ധതികളും അന്ന് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ല തിരിച്ച് നടക്കുന്ന വിവിധ സദ്ഭാവനാ സമ്മേളനങ്ങളില്‍ പ്രഗത്ഭര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. തിരുവനന്തപുരത്ത് ബ്രഹ്മചാരി ഭാര്‍ഗവറാം, വി. സുശികുമാര്‍, ടി. ജയച്ചന്ദ്രന്, തിരുമല അനില്‍, കെ.വി. രാജേന്ദ്രന് എന്നിവരും കൊല്ലത്ത് തഴവ സഹദേവന്, എം. സതീശന്, കെ.എസ്. ദീപു, തെക്കടം സുദര്ശനന്, മഞ്ഞപ്പാറ സുരേഷ്, എ.പി. ഗോപകുമാര്‍, ജി. അശോകന്, എം. വിന്‍സന്റ്, കാ.നാ. അഭിലാഷ് എന്നിവരും പത്തനംതിട്ടയില്‍ കെ. പ്രഭാകരന്, ടി.ജി. ശശികല, എം.ജി. ഉണ്ണികൃഷ്ണന്, അമ്പോറ്റി കോഴഞ്ചേരി എന്നിവരും പങ്കെടുക്കും.
ആലപ്പുഴയില്‍ ഇ.എസ്. ബിജു, ജെ. മഹാദേവന്, എല്‍. പദ്മകുമാര്‍, കെ.ടി. ഭാസ്കരന്, എ. ജയകുമാര്‍, ഹരി ഇളയിടത്ത് എന്നിവരും എറണാകുളത്ത് കുമ്മനം രാജശേഖരന്, ആര്.വി. ബാബു, കെ.പി. സുരേഷ്, എം.കെ. കുഞ്ഞോല്‍, സി.ജി. കമലാകാന്തന്‍, ബാബു മാനിക്കാട്, ഇ.ജി. മനോജ് എന്നിവരും ഇടുക്കിയില്‍ എം.പി. ഉണ്ണികൃഷ്ണന്, ബിന്ദുമോഹന്‍, ദേവചൈതന്യ, പദ്മഭൂഷണ്‍, എം.പി. അപ്പ എന്നിവരും കോട്ടയത്ത് അഡ്വ കെ. ഹരിദാസ്, എം.എന്‍. ജയച്ചന്ദ്രന്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരും തൃശൂരില്‍ കെ.പി. ഹരിദാസ്, വി.ആര്. സത്യവാന്, കെ.ജി. കണ്ഠന്, ഡോ കെ. അരവിന്ദാക്ഷന്, ഒ.എസ്. സതീശന്, പ്രമോദ് മാസ്റ്റര്‍ എന്നിവരുമാണ് സംബന്ധിക്കുന്നത്.
പാലക്കാട് എന്‍. മോഹന്‍കുമാര്‍, പി.വി. മുരളീധരന്, സുധാകരന് എന്നിവരും മലപ്പുറത്ത് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ജി. ദാമോദരന്‍, പി. കൃഷ്ണന് മാസ്റ്റര്‍, കെ.വി. രാമന്‍കുട്ടി, ടി.വി. രാമന്, വി.എസ്. പ്രസാദ് എന്നിവരും കോഴിക്കോട് പി.പി. കൃഷ്ണന്‍മാസ്റ്റര്‍, ഷൈനു, പി. ജിജേന്ദ്രന്‍, ടി.ടി. അനില്‍കുമാര്‍, ചേറ്റൂര്‍ മാധവന് മാസ്റ്റര്‍, ശശി കമ്മട്ടേരി എന്നിവരും വയനാട് സി. ബാബു, ദാമോദരന്‍ മാസ്റ്റര്‍, സി.പി. വിജയന് എന്നിവരും കണ്ണൂരില്‍ ജി. മഹേഷ്, കെ.ജി. ബാബു, ബാലീഷ് മാസ്റ്റര്‍, കെ. രാജശേഖരന്, പ്രദീപ് ശ്രീലകം, എ. ശ്രീധരന് എന്നിവരും കാസര്‍ഗോഡ് ജി. വേലായുധന്, രവീശ തന്ത്രി കുണ്ടാര്‍, നിഷ എന്നിവരും വിഷയങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: