അധ്യാപകന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി

Saturday 8 October 2011 2:36 pm IST

തിരുവനന്തപുരം: വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപകന്റെ ഭാര്യ ഗീതയാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുകയാണ് കൃഷ്ണകുമാര്‍. മെഡിക്കല്‍ റിപ്പോര്‍ട്ട് ചോര്‍ത്തി സംഭവം വാഹനാപകടമാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകന്റെ ശരീരത്തില്‍ കണ്ട മുറിവുകളെക്കുറിച്ചു വിശകലനം നടത്തിയിട്ടില്ല. അധ്യാപകന്‍ കൈയില്‍ ധരിച്ചിരുന്ന മരതക മോതിരം കാണാതായിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടന്നില്ല. കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.