കോട്ടയം: സൗത്ത് സോണ്‍ സ്കൂള്‍ ഗെയിംസില്‍ ഉദ്ഘാടനദിനത്തിലെ പോരാട്ടങ്ങള്‍ ആവേശകരം. കോട്ടയം നെഹ്റു സ്റ്റേഡിയത്തിലാണ് 58-ാമത് സൗത്ത് സൗണ് സ്കൂള്‍ ഗെയിംസ് ചാമ്പന്‍ഷിപ്പ് നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ്റ് നില്‍സണ്‍ മാത്യൂസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുധാകുര്യന്, കോട്ടയം ഡിഡി ജെസി ജോസഫ്, ഗോപി, സി.ജെ. ഫിലിപ്പോസ്, മനോജ് വി. പോള്‍, സാബു മാത്യു, ബിജു ദിവാകരന്, വി.കെ. ഷിബു എം.കെ. രാജന് എന്നിവര്‍ പ്രസംഗിച്ചു.
ജൂനിയര്‍ വിഭാഗത്തിന്റെ വോളിബോള്‍, ബാസ്കറ്റ് ബോള്‍, ഖോഖോ, കബഡി മത്സരങ്ങളാണ് ഇന്നലെ നടന്നത്. 9 സ്വര്‍ണമടക്കം 102 പോയിന്റ് കരസ്ഥമാക്കിയ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. 5സ്വര്‍ണവും 100 പോയിന്റുമായി എറണാകുളം തൊട്ടുപിന്നില്‍. ആതിഥേയരായ കോട്ടയത്തിന് 28 പോയിന്റും ഒരു സ്വര്ണവുമേ ആദ്യദിനത്തില്‍ നേടാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: