കോട്ടയം: നൂറ് വയസ് തികയുന്ന കഥകളി ആചാര്യന് മുട്ടാര്‍ ശിവരാമന് സ്വീകരണം നല്‍കും. നവംബര്‍ 2 ന് തിരുവാര്‍പ്പ് ക്ഷേത്രമൈതാനത്താണ് സ്വീകരണ ചടങ്ങ്. ഇതോടനുബന്ധിച്ച് രാവിലെ 10ന് കഥകളി പരിചയ കളരി നടക്കും. അഡ്വ. കെ. സുരേഷ്കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ന് മുട്ടാര്‍ ശിവരാമനെ ആദരിക്കുന്ന ചടങ്ങ് നടക്കും. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍. സുരേഷ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ എന്നിവര്‍ ചേര്‍ന്ന് ശിവരാമനെ ആദരിക്കും. വൈകിട്ട് 6 മുതല്‍ പത്മശ്രീ കലാമണ്ഡലം ഗോപിയും സംഘവും അവതരിപ്പിക്കുന്ന കര്‍ണ്ണശപഥം കഥകളി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: