മോഷ്ടാക്കള്‍ പിടിയില്‍

Monday 13 October 2014 10:17 pm IST

കോട്ടയം: ചന്തക്കവലയിലെ കടകളില്‍ മോഷണം നടത്തുവാന്‍ പദ്ധതി തയാറാക്കുന്നതിനിടയില്‍ രണ്ടു മോഷ്ടാക്കള്‍ പിടിയിലായി. തിരുവനന്തപുരം വളളക്കടവ് സുഭാഷ് നഗറില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രാധാകൃഷ്ണന്‍ (കിഷോര്‍ -43), മുണ്ടക്കയം കൂട്ടിക്കല്‍ മാത്തുമല മുണ്ടുപ്ലാക്കല്‍ മുണ്ടക്കയം മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന മാര്‍ട്ടിന്‍ ജോസഫ് (30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് ഷാഡോ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് സബ്ജയിലിലടച്ചു. മോഷണം, പിടിച്ചുപറി കേസുകളിലെ 1993 മുതല്‍ സ്ഥിരം കുറ്റവാളിയാണ് രാധാകൃഷ്ണന്‍ എന്ന് പോലീസ് വ്യക്തമാക്കി. ആലുവ, എറണാകുളം, കോഴിക്കോട് പ്രദേശങ്ങളിലായിരുന്നു ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടായിരുന്നത്. ട്രെയിനില്‍ കവര്‍ച്ച നടത്തുന്നതാണ് മുണ്ടക്കയം മാര്‍ട്ടിന്റെ മുഖ്യതൊഴില്‍. കൂടാതെ മോഷണക്കുറ്റത്തിന് കോട്ടയം വെസ്റ്റ്, ഈസ്റ്റ്, കറുകച്ചാല്‍ മുണ്ടക്കയം സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സിഐ സഖറിയാ മാത്യു, എസ്‌ഐ. ടി.ആര്‍. ജിജു, ഷാഡോ പോലീസ് എഎസ്‌ഐ വര്‍ഗീസ്, സീനിയര്‍ സിവിള്‍ പോലീസ് ഓഫീസര്‍മാരായ പി.എന്‍. മനോജ്, വര്‍ഗീസ്, സജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.