ചങ്ങനാശേരി: ചങ്ങനാശേരി പെരുമ്പഴക്കടവ് റോഡ് അറ്റകുറ്റപ്പണിക്കായി അനുവദിച്ച പത്തുലക്ഷം രൂപ ദുര്‍വിനിയോഗം ചെയ്തത് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു. പെരുമ്പഴക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിക്കായി 2013 ജനുവരിയില്‍ മുടക്കിയ പത്തുലക്ഷം രൂപ ചെലവഴിച്ചിട്ടില്ലാത്തതിന്റെ പരിണിതഫലമാണ് ഇന്ന് കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ 20, 21, 22, 23 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് കുണ്ടും കുഴിയും നിറഞ്ഞുകിടക്കുകയാണ്. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ വരില്ല. അറ്റകുറ്റപ്പണികള്‍ക്ക് മുടക്കിയ തുക ശരിയായി വിനിയോഗിച്ചിട്ടുണ്ടോ എന്ന് വിജിലന്‍സ് അന്വേഷിക്കണം. അല്ലാത്തപക്ഷം മുനിസിപ്പാലിറ്റി, പിഡബ്ല്യൂഡി അടക്കമുള്ള ഓഫീസുകളില്‍ ഉപരോധസമരം നടത്തുമെന്നും ടൗണ്‍ കമ്മറ്റി പ്രഖ്യാപിച്ചു.
ബിജെപി ടൗണ്‍ പ്രസിഡന്റ് അഡ്വ. സോണി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍, ടൗണ്‍ സെക്രട്ടറി രാധാകൃഷ്ണന്, പി.പി. ധീരസിംഹന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍, വിജയകുമാര്‍, കനകരജാന്, പീതാംബരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: