സിര്‍ത്തില്‍ അന്തിമ പോരാട്ടം

Saturday 8 October 2011 3:47 pm IST

ട്രിപ്പോളി: ഗദ്ദാഫിയ്ക്ക്‌ മുന്‍കൈ ഉള്ള സിര്‍ത്ത്‌ പട്ടണത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെ നിയന്ത്രണവും ദേശീയ പരിവര്‍ത്തന സമിതി ഏറ്റെടുത്തു. ഗദ്ദാഫി അനുകൂല സൈന്യത്തിന്റെ ശക്തമായ പ്രതിരോധത്തെ അതിജീവിച്ചാണ്‌ പരിവര്‍ത്തന സമിതിയുടെ മുന്നേറ്റം. ആക്രമണങ്ങളില്‍ 12 പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. 190 ഓളം പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌. കഴിഞ്ഞ രണ്ട്‌ മാസമായി സിര്‍ത്തിനുവേണ്ടി ഇരു വിഭാഗങ്ങളും പോരാട്ടത്തിലാണ്‌. നാറ്റോ സേനയുടെ ഹെലികോപ്റ്ററുകള്‍ എന്‍ടിസിയെ സഹായിക്കാന്‍ രംഗത്തുണ്ട്‌