പുന്നപ്ര സഹകരണ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം

Tuesday 14 October 2014 9:21 pm IST

ആലപ്പുഴ: പുന്നപ്ര സാഗര ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ഡോ. ജുനൈദ് റഹ്മാന്‍ (പീഡിയാട്രീഷ്യന്‍) ചാര്‍ജെടുത്തു. ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. അപര്‍ണ ധോത്രേയുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. തോമസ് കോശി, യൂറോളജി വിഭാഗത്തില്‍ ഡോ. സജി ആന്റണി, ഇഎന്‍ടിയില്‍ സര്‍ജന്‍ ഡോ. ഫൗസിയ മൊയ്തു, സ്‌കിന്‍ വിഭാഗത്തില്‍ ഡോ.ബി. രാജേശ്വരി, പീഡിയാട്രിക് വിഭാഗത്തില്‍ ഡോ. കൈലാസ് ചന്ദ്രഭാനു, ദന്തവിഭാഗത്തില്‍ ഡോ. ഉഷാ ബി. നായര്‍ എന്നിവരുടെ സേവനം തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ലഭിക്കും. ന്യൂറോളജിസ്റ്റ് ഡോ. എം.സി. കണ്ണന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉണ്ടാകും. ചൊവ്വാ, വെള്ളി ദിവസങ്ങളില്‍ നെഫ്രോളജിസ്റ്റ് ഡോ. ബിബിന്‍ ജോജിയുടെ സേവനവും ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഫാര്‍മസി, എക്‌സ്-റേ, ലാബ്, സിടി സ്‌കാന്‍, ഇസിജി, ടിഎംടി, എക്കോ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഐസിയു, സിസിയു സൗകര്യവും ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.