കൂത്തുപറമ്പ് വെടിവയ്പില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജയരാജന്റെ തുറന്ന കത്ത്

Saturday 8 October 2011 3:58 pm IST

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ്പ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് എം.വി ജയരാജന്റെ തുറന്ന കത്ത്. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കാണ് എം.വി ജയരാജന്‍ കത്തെഴുതിയത്. കൂത്തുപറമ്പ് വെടിവെയ്പിനെക്കുറിച്ച് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ജയരാജന്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രാമകൃഷ്ണനെ സാക്ഷിയും സുധാകരനെ പ്രതിയുമാക്കി അന്വേഷണം നടത്തണമെന്നാണ് ജയരാജന്റെ ആവശ്യം. സുധാകരനും കോണ്‍ഗ്രസും കേസില്‍ ഗൂഢാലോചന നടത്തിയെന്നും ജയരാജന്‍ ആരോപിച്ചു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.