കോട്ടയം: റയില്‍വേ വൈദ്യുതി ലൈനില്‍ മരക്കമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗം എറണാകുളം- കായംകുളം റൂട്ടില്‍ രണ്ടു മണിക്കൂറോളം വൈകി. ശബരി എക്സ്പ്രസ് കടന്നു പോകുന്ന സമയത്ത് കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപമാണ് ലൈനില്‍ കമ്പ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നു സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ട് കമ്പ് മാറ്റി.
അതേസമയം തടസ്സം നീക്കി ട്രെയിന്‍ പുറപ്പെടാനൊരുങ്ങിയപ്പോള്‍ എഞ്ചിന് തകരാറിലായി. ഇതേ തുടര്‍ന്ന് ശബരി എക്സ്പ്രസ് റെയില്‍വേ സ്റ്റേഷനില്‍തന്നെ നിര്‍ത്തിയിടേണ്ടിവന്നു. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ പരശുറാം, ഐലന്‍ഡ് എക്സ്പ്രസ്, കൊല്ലം മെമു തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. മണിക്കൂറുകള്‍ക്കുശേഷം മറ്റൊരു എഞ്ചിന് എത്തിച്ചാണ് ശബരി എക്സ്പ്രസ് യാത്ര തുടര്‍ന്നത്. ഇതേതുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: