റബ്ബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കും

Wednesday 15 October 2014 12:27 pm IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ റബ്ബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. റബ്ബറിന്റെ വിലയിടിവ് തടയുന്നതിന് താങ്ങുവില അഞ്ച് രൂപയായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് കൂടുതല്‍ റബ്ബര്‍ സംഭരിക്കാനും ഇന്നു ചേര്‍ന്ന  മന്ത്രിസഭായോഗം തീരുമാനിച്ചു. റബര്‍ അധികമായി സംഭരിക്കും. മേഖലയിലെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് ഉയര്‍ത്താനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം ഫ്‌ളെക്‌സ് നിരോധനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭായോഗം മാറ്റിവെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.