കൊച്ചി: മെട്രോ വില്ലേജ് നിര്‍മാണത്തിനായി ഇനി നിലംനികത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുട്ടത്ത് മെട്രോ വില്ലേജ് നിര്‍മാണത്തിനായി വ്യാപകമായി നിലംനികത്തിയെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മെട്രോ വില്ലേജിനായി 200 ഏക്കര്‍ സ്ഥലമാണ് നികത്തേണ്ടത്. ഇത് വ്യാപക പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന് കാട്ടി നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. നിലംനികത്തലിനെതിരെ നേരത്തെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: