ഇന്നത്തെ വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ എത്രമാത്രം ടെന്‍ഷനാണ് അനുഭവിക്കുന്നത്. പുതുതായി വാങ്ങിയ ബസ്സും മറ്റും ക്രമത്തിലധികം സ്പീഡില്‍ ഓടിക്കാന്‍ പാടില്ലെന്നു പറയും. കാരണം അതിന്റെ എന്ജിന് വേഗം കേടാകും. അതുപോലെ, കുഞ്ഞുമനസ്സിനു കൂടുതല്‍ ടെന്‍ഷന്‍ നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യവും മനസ്സും മുരടിക്കും
ഒരു കുഞ്ഞിന് വഹിക്കാവുന്നതിലും അധികം ഭാരമാണ് ഇന്നു ചെറുപ്രായത്തില്‍ തന്നെ അവന്റെ തലയില്‍ പഠനത്തിന്റെ പേരില്‍ നമ്മള് കയറ്റിവെക്കുന്നത്. കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചു നടക്കേണ്ട പ്രായത്തില്‍, കിളിയെ കൂട്ടിലടയ്ക്കുന്നതുപോലെ നമ്മള് പിഞ്ചുകുഞ്ഞുങ്ങളെ ക്ലാസ്സുമുറികളില്‍ ബന്ധിക്കുകയാണ് ചെയ്യുന്നത്
അതുപോലെ, എല്‍കെജി മുതല്‍ കുട്ടിക്ക് ഒന്നാം റാങ്കു കിട്ടിയില്ല എങ്കില്‍ ഇന്നു മാതാപിതാക്കള്‍ക്കാണു വേവലാതി. അതിന്റെ ദുരതം പേറുന്നതു കുട്ടികളും. പഠിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു ചോദിച്ചാല്‍ എഞ്ചിനീയറും ഡോക്ടറും ആകണം എന്നു എല്ലാവരും പറയും. ഒന്നാം ക്ലാസു മുതല്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതു ഇതിനുവേണ്ടിയാണ്. എന്നാല്‍ ജീവിതത്തിന്റെ ലക്ഷ്യം എന്തെന്നു പഠിക്കുവാനോ അതനുസരിച്ചു ജീവിക്കുവാനോ അച്ഛനമ്മമാര്‍ കുട്ടികളെ ഉപദേശിച്ചു കാണാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: