നിന്നില്‍ തന്നെയുളള ഈശ്വരനില്‍ വിശ്വസിക്കൂ. അതിനുശേഷം മാത്രം എന്നില്‍ വിശ്വസിക്കൂ. നിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന അന്തരാത്മാവിനെ പരിപൂര്ണഹൃദയത്തോടെ അംഗീകരിച്ചാല്‍ മാത്രമേ നിന്റെ സദ്പ്രവര്‍ത്തനങ്ങളും സദ്ഗുണങ്ങളും ബഹിര്ഗമിക്കുകയുള്ളൂ. അതെ! നീയും ഭഗവാന്. അതില്‍ വിശ്വസിച്ച്, ഭഗവാന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിതം നയിക്കൂ.
ഭഗവാന് സത്യമാണെങ്കില്‍, നീയും സത്യമാണ്. ഭഗവാന് പരിശുദ്ധ പ്രേമമാണെങ്കില്‍ നീയും അതുന്നെയാണ്. ഞാന്‍ നിന്റെ ഉള്ളില്‍ തന്നെ വസിക്കുമ്പോള്‍ എന്നെ നിന്നില്‍നിന്നും എന്തിന് വേര്‍പ്പെടുത്തുന്നു. പ്രാപഞ്ചിക ജീവിതത്തില്‍ അനാഡംബരയാകൂ. ആദ്ധ്യാത്മിക ജീവിതത്തില്‍ ധനാഢ്യയാകൂ. ഈശ്വരനെന്നാല്‍ സമസ്ത ലോകങ്ങളിലെയും സര്വ്വസമ്പത്തുകള്ക്കധിപന്. എന്നാലും, എല്ലാപേരെയും സ്നേഹിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്നവരുടെ ദാസന്.
ഭഗവാനെപോലെയാകണം എന്നതിന്റെ അര്‍ത്ഥം മനസ്സിലെ തിന്മയെ സംഹരിക്കുകയും നിന്റെ ചുറ്റിനും നന്മയുടെ കാന്തി പ്രസരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ജന്മജന്മാന്തരങ്ങളായി നിന്റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ദിവ്യത്വത്തെ അറിയാന്‍ ഒരു നിമിഷത്തിന്റെ ഒരംശം മാത്രം മതിയാകും. എന്നെ നിന്റ മാതൃകയാക്കി മാത്രം ജീവിച്ചാല്‍ പോരാ, സത്യത്തില്‍ എന്നോടൊപ്പം മാതൃകയായി നീ ജീവിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: