കോട്ടയം: എം.വി ദേവന്റെ കലാ-സാംസ്കാരിക ജീവിതത്തെ ആസ്പദമാക്കി കേരള ലളിതകലാ അക്കാദമി സമഗ്ര ഗ്രന്ഥം തയ്യാറാക്കും. ആര്‍ട്ടിസ്റ്റ് ദേവന്റെ ചിത്രങ്ങള്‍, ലേഖനങ്ങള്‍, മറ്റ് സര്‍ഗ്ഗസൃഷ്ടികള്‍, സാംസ്കാരിക ജീവിതം എന്നിവ ഉള്‍പ്പെടുത്തിയാണ് പുസ്തകം രൂപകല്പന ചെയ്യുന്നത്. ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തുന്നതിലേക്കായി എം.വി ദേവന്റെ രചനകള്‍ കൈവശം ഉള്ളവര്‍ അക്കാദമിയെ അറിയിക്കണം. സൃഷ്ടികളും അനുസ്മരണ കുറിപ്പുകളും വൈക്കം എം.കെ ഷിബു, സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ 5 നകം അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: