അവഗണനയേറ്റുവാങ്ങി എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

Wednesday 15 October 2014 9:31 pm IST

പത്തനംതിട്ട: അധികൃതരുടെ അവഗണനയേറ്റുവാങ്ങി എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം. എണ്‍പതോളം വര്‍ഷം പഴക്കമുള്ള് എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രമാണ് ശോചനീയാവസ്ഥയിലുള്ളത്. വളരെയധികം രോഗികള്‍ക്ക് ആശ്രയമാകുന്ന ഈ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. എഴുമറ്റൂര് സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലാണ് ഇരവിപേരൂര്‍, പുറമറ്റം പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. പ്രധാന കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണിച്ച് ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയാണ് ചോര്‍ച്ച തടയുന്നത്. ഇടിഞ്ഞ ഭാഗത്തിന് താങ്ങു കൊടുത്തു നിര്‍ത്തിയിരിക്കുകയാണ്. ഇതുകാരണം രോഗികള്‍ക്ക് ഈ കെട്ടിടം കൊണ്ട് പ്രയോജനം ലഭിക്കുന്നില്ല. കെട്ടിടം ഇടിഞ്ഞത് അപകടഭീഷണിയും വര്‍ദ്ധിപ്പിക്കുന്നു.ഈ കെട്ടിടം പുതുക്കിപ്പണിതെങ്കില്‍ മാത്രമേ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയൂ. ഇതു സംബന്ധിച്ച് സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിവിധ യോഗങ്ങള്‍ നടത്തി അധികൃതര്‍ പിരിയുന്നതല്ലാതെ ആതുരാലയത്തിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.