കഞ്ചാവ് വില്‍പ്പന; രണ്ട് യുവാക്കള്‍ പിടിയില്‍

Wednesday 15 October 2014 9:46 pm IST

ആലപ്പുഴ: സ്‌കൂള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് 16-ാം വാര്‍ഡ് കാട്ടുങ്കല്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (18), 12-ാം വാര്‍ഡ് പുതുവല്‍വീട്ടില്‍ ഷഫീഖ് (24)എന്നിവരാണ് പിടിയിലായത്. ശ്രീക്കുട്ടനെ പുന്നപ്ര നാലുപുരക്കല്‍ ക്ഷേത്രത്തിന് സമീപത്തും ഷഫീഖിനെ കുറവന്തോട് എംഇഎസ് സ്‌കൂളിന് സമീപത്തുനിന്നും ഇന്നലെ ഉച്ചയോടെയാണ് പുന്നപ്ര പോലിസ് പിടികൂടിയത്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അഞ്ച് പൊതികളിലാക്കിയ 10 ഗ്രാം കഞ്ചാവുമായി  ആദ്യം ശ്രീക്കുട്ടനെ പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷഫീഖിനെ കുറിച്ചുളള വിവരം കിട്ടുന്നത്. ഇയാളില്‍ നിന്നും പത്ത് പൊതികളിലാക്കിയ 20 ഗ്രാം കഞ്ചാവും പിടികൂടി. ഇയാളാണ് കച്ചവടാവശ്യത്തിന് കഞ്ചാവ് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിപ്പെട്ടവരാണിരുവരും. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.