ഭാരതത്തെ തകര്‍ക്കാനാവില്ല

Thursday 16 October 2014 9:39 pm IST

ഭാരതത്തിന് പുറത്തുനിന്നുള്ള ഏതൊരാക്രമണത്തെയും നേരിടാനും ചെറുത്തു തോല്‍പ്പിക്കാനും ഭാരതസേന സജ്ജമാണ്.പക്ഷെ രാജ്യത്തിനകത്തുള്ള ക്ഷുദ്രജീവികളെയാണ് പേടിക്കേണ്ടത്.ഭാരതത്തിന് അകത്തുനിന്നുള്ള സഹായമില്ലാതെ ഇന്ന് ലോകത്തില്‍ ഒരു ശക്തിക്കും ഭാരതത്തെ ആക്രമിക്കാനും  പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും കഴിയില്ല.അത്തരം വിഷജന്തുക്കള്‍ക്കെതിരെ രാജ്യസ്‌നേഹമുള്ള എല്ലാവരും കരുതിയിരിക്കുക.അവരെ ഉപയോഗപ്പെടുത്തിയാവും അല്‍ഖ്വയ്ദയും ഐഎസ്‌ഐഎല്ലും ഭാരതത്തില്‍ ആക്രമണത്തിന് കോപ്പുകൂട്ടുന്നത്. സിജോയ് സെബാസ്റ്റിയന്‍ ഇന്ന് ആരേയും നേരിടുന്നതിനുള്ള മനഃകരുത്തും ആയുധശക്തിയും ഭാരതത്തിന് ഉണ്ട് . പക്ഷെ അയല്‍ക്കാരെക്കാട്ടിലും ഭാരതത്തെ അലട്ടുന്ന പ്രശ്‌നം അകത്തുനിന്നുള്ള തീവ്രവാദമാണ്. അതിനു ചിലരാഷ്ട്രീയ കക്ഷികളുടെ സഹകരണവുമുണ്ട്. ശിവശങ്കര പിള്ള ഐഎസോ അല്‍ഖ്വയ്ദയോ ഭാരതമണ്ണില്‍ കാലുകുത്തിയാല്‍ ഇവിടുത്തെ മുസ്ലിംങ്ങളോട് പടവെട്ടിയിട്ടല്ലാതെ ഒരു ഹിന്ദുവിന്റെയോ മറ്റ് മതസ്ഥരുടെയോമേല്‍ തൊടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ക്ക് വിലപ്പെട്ടത് ഞങ്ങളുടെ വിശ്വാസവും ഞങ്ങളുടെ ഭാരതവുമാണ്. അവിടെ കാലുകുത്താന്‍ ഒരു ഭീകരരേയും അനുവദിക്കില്ല. മുഹമ്മദ് നജീം അല്‍ മനാഹ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.