ബൈക്ക് ഇടിച്ച് ആശുപത്രി ജീവനക്കാരിക്ക് പരിക്ക്

Thursday 16 October 2014 9:45 pm IST

ആലപ്പുഴ: അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഗുരുതരാവസ്ഥയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫസ്റ്റ് ഗ്രേഡ് നഴ്‌സിങ് അസിസ്റ്റന്റ് എറണാകുളം കാക്കനാട് പടമുകള്‍ പഠനാട്ടുവീട്ടില്‍ ബീച്ച (42)യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ദേശീയപാതയില്‍ മെഡിക്കല്‍ കോളേജിന് സമീപമായിരുന്നു അപകടം. റോഡരികില്‍ നില്‍ക്കുകയായിരുന്നു ഇവരെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് തെറിച്ചുവീണ ഇവരുടെ ഇടതുകാല്‍ മൂന്നായി ഒടിഞ്ഞുതൂങ്ങി.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഇവരുടെ അവസ്ഥ ഗുരുതരമായതിനാല്‍ ഇവിടെ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.