വിദ്യാഭ്യാസത്തിന്റെ ഉള്‍ക്കാഴ്ചയില്ലാതെയാണ് 99%വും കുട്ടികള്‍ പഠിക്കുന്നതെന്നു വ്യക്തം. മിടുമിടുക്കന്‍മാരായി പഠിക്കുന്ന കുട്ടികളും അവര്‍ ഒരുപക്ഷേ ഉയര്ന്നതൊഴില് പദവികളിലെത്തിയാലും വിദ്യാലയങ്ങളില്‍ പഠിച്ച സമയത്ത് ആ പദവിയുടെ മഹനീയത കണ്ടല്ല പഠിച്ചിട്ടുള്ളത്. പഠനം അവരുടെ ബുദ്ധിക്ക് ഒരു രസത്വം നല്കിയതിനാല് പഠിച്ചു അത്രമാത്രം.
വാസ്തവത്തില്‍ അതീവബുദ്ധിശാലികളും സൂഷ്മമദൃക്കുക്കളുമായ നമ്മുടെ ഭാരതീയ ഋഷിമാര്‍ ഈ മനഃ ശാസ്ത്രത്തെ മുന്‍നിറുത്തിയാണ് ഭാരതീയ വിദ്യാഭ്യാസ പദ്ധതി ആവിഷ്ക്കരിച്ചതും പ്രതേ്യക ചിട്ടകളും വാസ്തവത്തില്‍ ഒരു പ്രതേ്യക സമയത്തിന്റേതാണെന്നും ബുദ്ധിതത്വം ഒരുമിച്ചു പൂര്‍ണമാകാത്തത് ബാലിശത കൊണ്ടാണെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു. ആകയാല്‍ ആദ്യമായി വേണ്ടത് ബുദ്ധിയെ ഉണര്ത്തുമാറാകണം. ബുദ്ധിക്കുമുകളില് പടര്‍ന്നുകിടക്കുന്ന അവ്യക്താവരണങ്ങള് തുടച്ചുനീക്കണം. അതിന്റെ അനേ്വഷണത്തില്നിന്നും അതിനുള്ള പ്രതിവിധി അവര്‍ കണ്ടത്തെി. അതാണ് ‘ഗായത്രി മഹാമന്ത്രം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: