നിന്റെ മനസ്സിനോട് പടവെട്ടി എന്റെ മനം കവരുക. സ്നേഹത്തിന്റെയും ഭക്തിയുടെയും പ്രകാശം നിന്നെ ജ്വലിപ്പിക്കട്ടെ. ഭഗവാനോടുള്ള നിന്റെ പ്രേമത്തിന്റെ ഊഷ്മളത എമ്പാടും വ്യാപിക്കട്ടെ. അസത്യങ്ങളായ ന്യായീകരണങ്ങളാല്‍ നിന്റെ മനസ്സ് വളരെ സമര്‍ത്ഥമായി നിന്റെ തെറ്റുകളെ ഒളിപ്പിക്കുന്നു. നിന്റെ അഹന്ത ആത്മരക്ഷയ്ക്കുള്ള കട്ടിയേറിയ കവചമാണ്. മനസ്സും ബുദ്ധിയും അഹങ്കാരവും സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളാല്‍, ആത്മാവ് നഷ്ടപ്പെടുന്നു.
ആത്മാവിനെ അറിയാത്തിടത്തോളം കാലം ഈശ്വരന്, എപ്പോഴും നിഗൂഢമായ രഹസ്യമായി തന്നെ തുടരും. നിന്റെ ഉള്ളം അന്ധകാരവും ശൂന്യതയും കൈയടക്കിയിരിക്കുമ്പോള് ഈശ്വരന്റെ സൗന്ദര്യം നീ എങ്ങിനെ തിരിച്ചറിയും? നിനക്ക് ചിന്താക്കുഴപ്പമുണ്ടാക്കുന്ന ചിന്തകളോട് പോരാടൂ. നിന്റെ യാഥാര്‍ത്ഥ്യത്തെ ഒരു സങ്കല്പകഥപോലെ ആക്കിതീര്ക്കുന്ന നിന്റെ ബുദ്ധിയോടും അഹന്തയോടും പോരാടുക. നമ്മെ എല്ലാപേരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ബന്ധനവും ഉണ്ട്. അതാണ് ഭഗവദ് ബന്ധനം. അതാണ് പ്രേമബന്ധനം. അതാണ് സത്യത്തിന്റെ ലാളിത്യം. അതാണ് ശാന്തിയുടെ ഇന്ദ്രജാലം. അതാണ് ജീവിതത്തിന്റെ മഹാദ്ഭുതം. ആ ബന്ധനത്തെ അനുഭവിച്ചറിയൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: