ന്യൂദല്‍ഹി: കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിനുള്ള ക്ഷണത്തോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചതായി കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനുവരി 31നാണ് ദേശീയ ഗെയിംസ് ഉദ്ഘാടനം.
ഫെബ്രുവരി 14ന് നടക്കുന്ന സമാപന പരിപാടികള്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും ഉദ്ഘാടനം ചെയ്യും. വിദേശയാത്രയിലായതിനാല്‍ രാഷ്ട്രപതിയെ പിന്നീട് നേരിട്ടെത്തി ക്ഷണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: