ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്.
ഇലക്ട്രോണിക് ബാലറ്റ് വഴിയോ പ്രതിനിധി വഴിയോ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു.
പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട കേസിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഇമെയില്‍ സംവിധാനം ഉപയോഗിച്ച് ഇലക്ട്രോണിക് ബാലറ്റ് പേപ്പര്‍ പ്രവാസിവോട്ടര്‍മാര്‍ക്ക് അയച്ചു നല്‍കും. വോട്ടു രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തപാല്‍വഴി തിരികെ അയച്ചുകൊടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: