കന്‍ഹാല്‍: ഹരിദ്വാറിലെ ‘സ്വച്ഛ് അഭിയാന്’ പദ്ധതിയുടെ നടത്തിപ്പ് യോഗഗുരു ബാബ രാംദേവ് ഏറ്റെടുത്തു. രാജ്യത്താകമാനം 600 ലധികം ജില്ലകളില്‍ നടത്തുന്ന പദ്ധതിയുടെ നടത്തിപ്പാണ് രാം ദേവ് പങ്കാളിത്തം വഹിക്കുന്നത്.
രാജ്യത്തൊട്ടാകെയുള്ള 600 ജില്ലകളിലും ഹരിദ്വാറിലെയും ഋഷികേശിലുമാണ് ‘സ്വച്ഛദാ അഭിയാന്’ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ശിക്ഷിത്, സ്വച്ഛ്, സ്വച്ഛ് ഭാരത് (വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യഭാരതം) എന്നിവയ്ക്കാണ് തങ്ങള്‍ പരിശ്രമിക്കുന്നത്. ഏകദേശം 1000 ത്തോളം വരുന്ന വോളന്റിയര്‍മാരും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും രാംദേവ് പറഞ്ഞു.
ഋഷികേശും ഹരിദ്വാറും ഒരു മാതൃകാസ്ഥലങ്ങളായി തെരഞ്ഞെടുക്കുമെന്നും ഇത് രാജ്യത്തൊട്ടാകെയുള്ളവര്ക്ക് ഇത് ഏറ്റെടുക്കാന്‍ പ്രചോദനമാകുമെന്നും രാംദേവ് പറഞ്ഞു. ഓരോ ആഴ്ചയിലേയും രണ്ടുമണിക്കൂര്‍ ശുചിത്വ നടത്തിപ്പിനായി താന്‍ മാറ്റിവെക്കുമെന്നും ഇതിനായി തന്റെ എല്ലാ അനുയായികളും വോളന്റിയര്‍മാരും ജോലിക്കാരും പിന്തുണയ്ക്കായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയുടെ പ്രതിജ്ഞയ്ക്കായി യോഗ ഗുരുവിനൊപ്പം ഒമ്പതുപേരെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: