തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു.
ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് രാത്രി അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഡയസ്നോണ്‍ പ്രഖ്യാപനം.
അതിനിടെ സമരം ഒത്തു തീര്‍ക്കുന്നതിനായി കെഎസ്ആര്‍ടിസി എംഡി ജീവനക്കാരെ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
സ്ഥലംമാറ്റത്തിലെ അഴിമതി അവസാനിപ്പിക്കുക, പെന്‍ഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക, ഒഴിവുള്ള തസ്തികകളില്‍ പിഎസ്സി അഡൈ്വസ് ചെയ്തവരെ നിയമിക്കുക, എംപാനല്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക, നിയമവിരുദ്ധമായ ഉത്തരവുകള്‍ പിന്‍വലിക്കുക, ഡ്രൈവര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരില്‍നിന്ന് അന്യായമായി കോസ്റ്റ് ഓഫ് ഡാമേജ് ഈടാക്കുന്നത് അവസാനിപ്പിക്കുക, എന്‍ഡിആര്‍ കുടിശിക തീര്‍ക്കുക, തൊഴിലാളികളില്‍നിന്ന് ഈടാക്കിയ അധികപലിശ കോര്പറേഷന് അടയ്ക്കുക, പിഎഫ് ലോണ്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: