നിര്‍ഭയ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Friday 17 October 2014 1:29 pm IST

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദീര്‍ഘ ദൂര സബ് സോണിക് ക്രൂസ് മിസൈലായ നിര്‍ഭയ വിജയകരമായി പരീക്ഷിച്ചു. ചാന്ദിപൂരില്‍ നിന്നായിരുന്നു വിക്ഷേപണം. രാവിലെ 10.04ന് വിക്ഷേപിച്ച മിസൈല്‍ ഏകദേശം 800 മിറ്റര്‍ ഉയരത്തിലെത്തിയ ശേഷം ബംഗാള്‍ ഉള്‍കടലിലേക്ക് തിരിഞ്ഞു. 11.00 മണിയോടെ പരീക്ഷണം വിജയരമാണെന്ന വാര്‍ത്ത പുറത്തു വന്നു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. നിര്‍ഭയിന്റെ രണ്ടാമത്തെ പരീക്ഷണമാണ് നടന്നത്. ഇന്ത്യയുടെ മറ്റ് മിസൈല്‍ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ഹൈദരബാദിന് പുറത്താണ് നിര്‍ഭയ് വികസിപ്പിച്ചെടുത്തത്. നിര്‍ഭയ് പൂര്‍ണ സജ്ജമാകുന്നതോടെ പോര്‍ വിമാനത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ ദൂരത്തേക്ക് വിക്ഷേപിക്കാന്‍ കഴിയാവുന്ന ആയുധമാകും ഇന്ത്യക്ക് സ്വന്തമാകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.